Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐ.പി.എല്‍. മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി ബി.സി.സി.ഐ. ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടത്തിയ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി.
ജൂണ്‍ 3നാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. 6 വേദികളിലേക്കായി മത്സരങ്ങള്‍ ചുരുക്കിയിട്ടുണ്ട്. വേദികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. 17 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. പ്ലേഓഫ് മത്സരങ്ങള്‍ക്കുള്ള വേദികളും പിന്നീടാകും പ്രഖ്യാപിക്കുക.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മെയ് 9നാണ് ഐ.പി.എല്‍. മത്സരങ്ങള്‍ ഒരാഴ്ചത്തേക്കായി നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് മിക്ക വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.