29 C
Trivandrum
Tuesday, May 13, 2025

ധ്യാൻ ശ്രീനിവാസൻ്റെ ഒരു വടക്കൻ തേരോട്ടം

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: ലോക തൊഴിലാളി ദിനത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പോസ്റ്റർ. കാക്കിവേഷധാരിയായ ധ്യാൻ ശ്രീനിവാസനും കൂട്ടുകാരും ഒരു ഓട്ടോറിക്ഷയിൽ ചാരിനിന്ന് ധ്യാനിൻ്റെ കൈയിലെ മൊബൈൽ ഫോൺ കൗതുകത്തോടെ നോക്കുകയാണ് ചിത്രത്തിൽ. ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്. പുതിയ റൂട്ട് പുതിയ കൂട്ട് എന്ന ടാഗ് ലൈനോടെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

മലബാറിൻ്റെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹിക, രാഷ്ട്രീയ,പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഇമോഷനും പ്രണയവുമൊക്കെ കൂടിച്ചേർന്ന ഒരു ചിത്രം.

കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ബി.ടെക്കു കഴിഞ്ഞിട്ടും വൈറ്റ് കോളർ ജോബ് മാത്രം പ്രതീക്ഷിക്കാതെ ഓട്ടോറക്ഷ ഓടിക്കാനിറങ്ങിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

പുതുമുഖം ദിൽന രാമകൃഷ്ണനാണു നായിക. ഒപ്പം മാളവികാ മേനോനുമുണ്ട്. തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സുധി പറവൂർ, സലിം ഹസൻ, ദിലീപ് മേനോൻ, നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജയിൻ മൻസുമാധവ, അരുൺ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലെസൻ കൊട്ടാരക്കര, കല സുബ്രമണ്യം, അംബികാ മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യാ വിശ്വനാഥ്, അനില, തനു വേദി, ശീതൾ എന്നിവരും മുഖ്യ വേഷങ്ങളിലത്തുന്നു

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യ എസ്.സുഭാഷ്, ജോബിൻ വർഗീസ് എന്നിവർ കോ-പ്രൊഡ്യൂസർമാരും സുനിൽ നായർ, എസ്.സനൂപ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ എന്നിവർ എക്സിക്യുട്ടീവ് പ്രൊഡ്യുസർമാരുമാണ്.

തിരക്കഥ, സംഭാഷണം – സനു അശോക്, ഗാനങ്ങൾ – കൈതപ്രം, ഹസീന എസ്.കാനം, സംഗീതം ബേണി -ടാൻസൻ, ഛായാഗ്രഹണം- കെ.വി.പവി, എഡിറ്റിങ്- ഡി.കെ.ജിതിൻ, കലാസംവിധാനം – ബോബൻ, മേക്കപ്പ് – സിനൂപ് രാജ്, കോസ്റ്റ്യം ഡിസൈൻ- സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ കോഴിക്കോട്, പ്രൊജക്ട് ഹെഡ് – അമൃതാ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ്സ കെ.എസ്തപ്പാൻ, പി.ആർ.ഒ. -വാഴൂർ ജോസ്.

കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങണ്ണൂർ, ചോറോട്, എന്നിവിടങ്ങളിലും ഒറ്റപ്പാലത്തുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. നിർമ്മാണ പ്രവർത്ത നങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks