29 C
Trivandrum
Monday, January 19, 2026

ബി.പി.എൽ. വിഭാഗക്കാർക്കുള്ള സൗജന്യ കെ-ഫോൺ ഇൻ്റർനെറ്റ് കണക്ഷനിലെ ഡാറ്റ ലിമിറ്റിൽ വർധന

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇൻ്റര്‍നെറ്റ് സേവനം നല്‍കുന്ന കെ-ഫോണ്‍ പദ്ധതിയില്‍ ഡാറ്റാ ലിമിറ്റില്‍ വര്‍ധന വരുത്തി.

20 എംബിപിഎസ് വേഗത്തില്‍ 1 മാസത്തേക്ക് 1000 ജി.ബി.യാക്കിയാണ് ഇൻ്റര്‍നെറ്റ് ഡാറ്റാ ലിമിറ്റ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിൽ ഇത് 20 എം.ബി.പി.എസ്. വേഗത്തില്‍ ഓരോ ദിവസവും 1.5 ജിബി വീതമായിരുന്നു. ഇൻ്റര്‍നെറ്റ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്താകെ 8099 ബി.പി.എല്‍. കണക്ഷനുകളാണ് കെ-ഫോണ്‍ ഇതുവരെ സൗജന്യമായി നല്‍കിയിരിക്കുന്നത്.

ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് പുതിയ സൗജന്യ കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. കെ-ഫോൺ സെൽഫ്കെയർ ലിങ്കിൽ അപേക്ഷകൻ്റെ വിവരങ്ങളും ആവശ്യമായ രേഖകളും നൽകണം. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യം. കാർഡ് ഉടമയുടെ പേരിലാണ് അപേക്ഷ നൽകേണ്ടത്‌. കണക്ഷൻ ആവശ്യമുള്ള സ്ഥലം മാപ്പിൽ മാർക്ക് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

9061604466 എന്ന വാട്‌സാപ്പ് നമ്പവിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ തുടർനടപടികൾ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാകും സേവനം. നിലവിൽ കെ-ഫോൺ സേവനങ്ങൾ ലഭ്യമായ പ്രദേശങ്ങൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂർണത കാരണം നേരത്തെ കണക്ഷൻ നൽകാൻ സാധിക്കാതിരുന്ന ബി.പി.എൽ. കുടുംബങ്ങളിലുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം.

Recent Articles

Related Articles

Special

Enable Notifications OK No thanks