29 C
Trivandrum
Tuesday, November 11, 2025

ആൻ്റണി വർഗീസിൻ്റെ ആക്ഷൻ ചിത്രം ദാവീദ് 50 മില്യൺ സ്ട്രീമിങ്ങ് മിനിട്ട്സ് തികച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആൻ്റണി വർഗീസ് നായകനായെത്തിയ ദാവീദ് 50 മില്യൺ സ്ട്രീമിങ്ങ് മിനിട്ട്സുമായി സീ5ൽ പ്രദർശനം തുടരുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ‌ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്. ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിൽ ആൻ്റണി പ്രത്യക്ഷപ്പെട്ട ചിത്രം സെഞ്ചറി മാക്സ് ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസിൻ്റെയും പനോരമ സ്റ്റുഡിയോസിൻ്റെയും ബാനറിൽ എബി അലക്സ് എബ്രഹാമും ടോം ജോസഫും ചേർന്നാണ് നിർമ്മിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2025 ഫെബ്രുവരി 14ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ 18 മുതലാണ് സീ5ൽ പ്രദർശനം ആരംഭിച്ചത്.

റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സറുടെ കഥയാണ് ചിത്രം പറയുന്നത്. ചില പ്രത്യേക കാരണങ്ങളാൽ ആഷിക്കിൻ്റെ ജീവിതത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും താൻ ഉപേക്ഷിച്ച ബോക്സിംങ്ങ് ലോകത്തിലേക്ക് തിരികെ പോകേണ്ടിവരുകയും ചെയ്യുന്നതാണ് കഥാപശ്ചാത്തലം. ക്ലൈമാക്സിൽ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആവേശഭരിതരാക്കുന്നു. ജസ്റ്റിൻ വർഗീസിൻ്റെതാണ് സംഗീതം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവരാണ് അവതരിപ്പിച്ചത്.

50 ദശലക്ഷം സ്ട്രീമിങ്ങ് മിനിട്ട്സ് പെട്ടെന്ന് തന്നെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആഷിക് അബുവിനെ അവതരിപ്പിക്കുന്നത് തീവ്രവും ആഴമേറിയതുമായ ഒരു അനുഭവമായിരുന്നു. ദാവീദ് എന്ന ചിത്രത്തെ ഇത്രയധികം വിശ്വസിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച സീ5ന് ഒരുപാട് നന്ദി.” – ആൻ്റണി വർഗീസ് പറഞ്ഞു. നുണക്കുഴി, മനോരഥങ്ങൾ, ഐഡൻ്റിറ്റി എന്നീ ചിത്രങ്ങളുടെ കൂട്ടത്തിൽ ദാവീദും ഹിറ്റായി മാറിയതിൻ്റെ സന്തോഷത്തിലാണ് സീ5 അണിയറക്കാർ.

Recent Articles

Related Articles

Special

Enable Notifications OK No thanks