Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണം നല്ല സിനിമയുടെ ബാനറിലാണ്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് 11 മുതൽ പാലക്കാട്ടെ ധോണി കാടുകളിൽ ആരംഭിക്കും. ബന്ദിപുർ, തേനി എന്നീ പ്രദേശങ്ങളും ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകളാണ്.
അസ്‌കർ അലി, വിനീത് കുമാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്തിൽ കൃഷ്ണ, അസ്സീം ജമാൽ, രാജേഷ് അഴീക്കോടൻ,ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവീൻ ഊട്ടയാണ് ചിത്രത്തിൻ കോ പ്രൊഡ്യൂസർ. ആഷ്ന റഷീദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം -നവീൻ നജോസ്, എഡിറ്റിങ് -അർജുൻ പ്രകാശ്, പശ്ചാത്തല സംഗീതം -ഗോഡ്വിൻ തോമസ്, വസ്ത്രാലങ്കാരം -സമീറാ സനീഷ്, മേക്കപ്പ് -പട്ടണം റഷീദ്, കലാസംവിധാനം -സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം -അഷ്‌റഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – മെൽബിൻ മാത്യു, അനുപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ -പ്രവിൺ എടവണ്ണപ്പാറ, പി.ആർ.ഒ. -വാഴൂർ ജോസ്.