29 C
Trivandrum
Saturday, April 26, 2025

സ്പേഡെക്സ് രണ്ടാം ഡോക്കിങ്ങും വിജയം; അഭിമാന നേട്ടമെന്ന് ഐ.എസ്.ആർ.ഒ.

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച വിജയകരമായി പൂർത്തിയാക്കി. 2 ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്. എസ്.‍ഡി.എക്‌സ്. 01- ചേസര്‍, എസ്.‍ഡി.എക്‌സ്. 02- ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ. ബഹിരാകാശത്ത് ഡോക്കിങ് പരീക്ഷണം നടത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്.

2024 ഡിസംബര്‍ 30നാണ് പി.എസ്.എൽ.വി.- സി60 സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 രാവിലെ 6.20ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും മാര്‍ച്ച് 13 രാവിലെ 09:20ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം ഘട്ട ഡിഡിക്കോങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഡോക്കിങ്, ഡി-ഡോക്കിങ് വിജയം. ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്., ചൈന, റഷ്യ എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.

Recent Articles

Related Articles

Special

Enable Notifications OK No thanks