Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം.വിജയൻ്റെ കുടുംബം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശവുമായി കോഴിക്കോട് ഡി.സി.സി. ഓഫീസ് ഉദ്ഘാടന വേദിയില്‍.. നേതൃത്വം ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു കുടുംബം. സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്ത നേതാക്കൾ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
എല്ലാവരെയും ഫോണില്‍ വിളിച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ആരും ഫോണ്‍ എടുത്തിരുന്നില്ലെന്നും എന്‍.എം.വിജയൻ്റെ മരുമകള്‍ പത്മജ പറഞ്ഞു. തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ലെന്നും പറഞ്ഞ തീയതികള്‍ എല്ലാം കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത തീര്‍ത്തു തരാമെന്നാണ് നേതൃത്വം വാഗ്ദാനം ചെയ്തത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച വിവരം സമിതിയെ അറിയിച്ചിരുന്നു. ഉപസമിതി അംഗങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മാത്രമാണ് ഫോണില്‍ എങ്കിലും സംസാരിക്കുന്നത്. നേതാക്കളെ നേരില്‍ കണ്ടു പരാതി പറയാന്‍ ആണ് ഓഫീസ് ഉദ്ഘാടന വേദിയില്‍ എത്തിയതെന്നും കുടുംബം വ്യക്തമാക്കി.