Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പകരം 1 വർഷത്തെ മോറട്ടോറിയവും വായ്പ പുനഃക്രമീകരണവുമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
മാർച്ച് ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രം ഹൈക്കോതിയിൽ വ്യക്തമാക്കിയിരുന്നു. മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നുമാണു കോടതി പറഞ്ഞത്. കേന്ദ്രത്തിൻ്റെ തീരുമാനം സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചിരുന്നു. അതിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.