Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി സമസ്ത. പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പലായിരുന്ന അസ്ഗറലി ഫൈസിയെ പുറത്താക്കിയതിനെതിരെയാണ് പടയൊരുക്കം. പെരിന്തല്‍മണ്ണയിലാണ് പ്രതിഷേധ പരിപാടി നടന്നത്. സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടൂപാറ, ഫമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തു.
ജാമിയ നൂരിയയുടെ പ്രിന്‍സിപ്പല്‍ ആയിരുന്ന അസ്ഗര്‍ അലി ഫൈസിയെ ജാമിഅ നേതൃത്വം പുറത്താക്കിയിരുന്നു. മറ്റു മുസ്ലിം സംഘടനകളുടെ പരിപാടികളില്‍ സാദിഖലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തതിനെ അസ്ഗര്‍ അലി ഫൈസി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാദിഖലി തങ്ങള്‍ ഉള്‍പ്പെട്ട നേതൃത്വം അസ്ഗറലി ഫൈസിക്കെതിരെ നടപടിയെടുത്തത്.