Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം മെയ് 8ന് പ്രേക്ഷകർക്കു മുന്നിലെത്തും.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരുടെ പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം. കാമ്പസ് പശ്ചാത്തലത്തിൽ ഫാൻ്റസി ഹ്യൂമർ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷറഫുദ്ദീൻ,സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് ഫ്രാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം), യൂട്യൂബറായ ഒരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാ മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – നിതിൻ.സി.ബാബു, മനു സ്വരാജ്, സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിങ് – നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, കലാസംവിധാനം – മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി.സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.