Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കഥയുടെ പുതുമയിലും അവതരണത്തിലും കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തം എന്ന അഭിപ്രായം ഇതിനകം ജനിപ്പിച്ച മരണമാസിന് യു/എ സർട്ടിഫിക്കറ്റ്. ഈ ചിത്രം വിഷു-ഈസ്റ്റർ ആഘോഷങ്ങൾക്ക് പിൻബലമേകി ഏപ്രിൽ 10ന് പ്രദർശനത്തിനെത്തും.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റാഫേൽ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് നിർമ്മിക്കുന്നത്. ജി.ഗോകുൽനാഥാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്. യുവതയുടെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും.
അനിഷ്മ അനിൽകുമാറാണ് നായിക. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
വരികൾ – മൊഹ്സിൻ പെരാരി, സംഗീതം – ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം – നീരജ് രവി, എഡിറ്റിങ് – ചമനം ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, മേക്കപ്പ് – ആർ.ജി.വയനാടൻ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർമാർ – ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവുമാർ – രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽവരാജ്, പി.ആർ.ഒ.- വാഴൂർ ജോസ്.
കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് മരണമാസ് ചിത്രീകരണം പൂർത്തിയായത്.