Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം എന്ന പ്രചാരണവാക്യത്തോടെ ഒരു ചിത്രമെത്തുന്നു -സംശയം.ഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു.
മുഴുനീള ഫാമിലി എൻ്റർടെയ്നർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും വിജയവും നേടിയ ആർക്കറിയാം എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്താണ് രാജേഷ് രവി.
കഥയിലും അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലുമൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആ സസ്പെൻസുകൾ എന്താണന്ന് കാത്തിരിക്കാം.
1985 സ്റ്റുഡിയോസിൻ്റെ ബാനറിൽ പി.എസ്.സുരാജ്, ഡിക്സൻ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിൻ്റെ മാജിക്കൽ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ആകർഷകകേന്ദ്രം. പി.ആർ.ഒ. -വാഴൂർ ജോസ്.