കടൽ ഖനനം: പ്രതിക്കൂട്ടിലായ യു.ഡി.എഫിനെ രക്ഷിക്കാൻ മാധ്യമശ്രമം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കടൽ മണൽ ഖനനത്തിൽ എൽ.ഡി.എഫ്. സർക്കാർ തെറ്റായ നടപടി സ്വീകരിക്കുന്നു എന്നാണ് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇത് അസംബന്ധമാണ്, പാർട്ടി പ്രതികരിക്കുന്നില്ല എന്ന തരത്തിലെ വാർത്തകൾ ബോധപൂർവ്വം സൃഷ്ടിക്കുന്നു. ശക്തമായ എതിർപ്പ് പാർട്ടി നേരത്തെ തന്നെ ഉയർത്തിയിരുന്നു. കേരളം ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. കേരളം ഉയർത്തിയ എതിർപ്പിന് പിന്നാലെയാണ് മറ്റ് പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. അത് ബോധപൂർവ്വം ചിലർ തമസ്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഴക്കടൽ ഖനനം തീരദേശ മേഖലയെ ആകെ ബാധിക്കുന്നതാണ്. ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടെയാണ് സംസ്ഥാന സർക്കാർ നടപടി എടുക്കുന്നില്ല എന്നുള്ള തെറ്റായ പ്രചരണം നടക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയെ പോലും ദോഷകരമായി ബാധിക്കുന്നതാണ് ഇത്. നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ യു.ഡി.എഫ്. സ്വീകരിച്ച നിലപാട് എന്താണ് എന്ന് ചോ​ദിച്ച അദ്ദേഹം യോജിച്ച് സമരം ചെയ്യാമെന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു എന്നും പറഞ്ഞു. അവർ പ്രതിക്കൂട്ടിലാകും എന്ന സാഹചര്യം ഉണ്ടായപ്പോൾ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ചില മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുണ്ടായിരുന്ന 18 എം.പിമാർ പാർലമെൻറിൽ ഒന്നും പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കൃത്യമായി എല്ലാം ചെയ്തിട്ടുണ്ട്. യു.ഡി.എഫ്. എല്ലാ കാര്യത്തിലും രാഷ്ട്രീയം മാത്രം ആണ് കാണുന്നത്. വികസന കാര്യങ്ങളിൽ ഉൾപ്പെടെ രാഷ്ട്രീയമാണ് കാണുന്നത്. ലോകത്ത് ഇങ്ങനെ ഒരു പ്രതിപക്ഷം ഇല്ല. ന്യായമായ കാര്യം വരുമ്പോൾ ഏത് പ്രതിപക്ഷവും ചെയ്യുന്നത് കാര്യക്ഷമമായ നടപടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Recent Articles

Related Articles

Special