പി.വി.അൻവറിൻ്റെ “വലംകൈയെടുത്ത്” സി.പി.എം.; ഏറ്റവും അടുത്ത നേതാവ് തൃണമൂൽ വിട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: തൃണമുൽ കോൺഗ്രസ് കേരള ഘടകത്തിൽ കൂട്ടരാജി. പി.വി.അൻവറിനൊപ്പം തൃണമുൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ മിൻഹാജിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകർ രാജിവച്ചു. ഇവർ സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കും.

കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എൻ.ഡി.എയിൽ ചേരാൻ സാധ്യതയുണ്ടെന്നും രാജിവെച്ചവർ സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മിൻഹാജ് പറഞ്ഞു. സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകുമെന്ന് പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു. സി.പി.എം. നേതാക്കളുടെ നേതൃത്വത്തിൽ രാജിവെച്ചെത്തിയവരെ സ്വീകരിച്ചു.

അൻവറിനൊപ്പം ഡി.എം.കെയിൽ പ്രവർത്തിക്കുന്ന സമയത്താണ് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മിൻഹാജിനെ പ്രഖ്യാപിച്ചത്. എന്നാൽ ഷാഫി പറമ്പിലിൻ്റെ ഇടപെടലിനെ തുടർന്ന് അൻവർ സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചവരുടെ കൺവെൻഷൻ സംഘടിപ്പിക്കും.

Recent Articles

Related Articles

Special