ബസൂക്കയെത്താൻ ഇനി 50 ദിനങ്ങൾ കൂടി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബസൂക്ക. ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യുമെന്നാണു പറഞ്ഞിരിക്കുന്നത്.

ഇനി 50 ദിവസങ്ങൾ കൂടി മാത്രമാണ് ചിത്രത്തിന്റെ റിലീസിന് ഉള്ളത്. അതു ചൂണ്ടിക്കാട്ടി പുതിയ പോസ്റ്റർ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കിട്ടത് മണിക്കൂറുകൾക്കകം വൈറലായി. റോഡിൽ വെച്ചുള്ള മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗമാണ് പോസ്റ്ററിൽ.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണെങ്കിലും ചില ജോലികൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ഡിനോ ഡെന്നിസ് ആണ് ബസൂക്കയുടെ സംവിധാനം. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രംമാണ് ബസൂക്ക.

Recent Articles

Related Articles

Special