മ്യൂസിക് ആൽബത്തിലെ നായകനായി സംവിധായകൻ സിൻ്റോ സണ്ണി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ സിൻ്റോ സണ്ണി അഭിനയ രംഗത്ത്. ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹം അതിനിടയിലാണ് ഒരു മ്യൂസിക് ആൽബത്തിൽ നായകനായി അഭിനയിക്കുന്നത്.

പ്രണയദിനം ആഘോഷിച്ച ഫെബ്രുവരി 14ന് ആൽബം പുറത്തിറക്കി. ശശിയും ശകുന്തളയും എന്ന ചിത്രത്തിലെ നായികയായ നേഹയാണ് ഈ ആൽബത്തിലെ നായിക.

പ്രണയിക്കുന്നവർക്കും പ്രണയിച്ചിട്ടുള്ളവർക്കും ഇനിപ്രണയിക്കുന്ന വർക്കും ഏറെ കൗതുകമായിട്ടാണ് ഈ ആൽബം പുറത്തിറങ്ങിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. നവാഗതനായ ബിനു മാധവ് ആണ് ഈ മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ഈ ആൽബത്തിനു ലഭിക്കുന്നത്.

Recent Articles

Related Articles

Special