29 C
Trivandrum
Wednesday, March 12, 2025

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

ഇടുക്കി: പെരുവന്താനത്ത്‌ വനാതിർത്തി പ്രദേശമായ കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻവീട്ടിൽ ഇസ്‌മയിലിന്റെ ഭാര്യ സോഫിയ ഇസ്‌മയിൽ (45) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട്‌ 6 മണിയോടെയാണ്‌ സംഭവം.

ടി.ആർ. ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ്‌ സോഫിയയെ കാട്ടാന ആക്രമിച്ചത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെനേരമായിട്ടും അമ്മയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച്‌ ചെന്നപ്പോഴാണ്‌ അരുവിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്‌. മക്കൾ: മുഹമ്മദ് ഷെയ്‍ക്ക്, ആമിന.

വൻകിട റബർ തോട്ടം ഉടമയായ ടി.ആർ. ആൻഡ്‌ ടീ കമ്പനി ഉത്പാദനം നിലച്ച മരങ്ങൾ വെട്ടിയശേഷം പിന്നീട് പ്ലാന്റ് ചെയ്യാത്തതിനെ തുടർന്ന് കാട് വളർന്ന തോട്ടം വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരിക്കുകയാണ്. ശബരിമല അതിർത്തിയോട് ചേർന്നുകിടക്കുന്ന തോട്ടമാണിത്‌. മുറിഞ്ഞപുഴ ഫോറസ്‍റ്റ് റെയ്‍ഞ്ച് മേഖലയ്‍ക്ക് കീഴില്‍ വരുന്ന പ്രദേശമാണ്.

സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതരെത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു. കളക്ടർ സ്ഥലത്തെത്താതെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Recent Articles

Related Articles

Special

Enable Notifications OK No thanks