തൃശ്ശൂർ: കാലിക്കറ്റി സർവകലാശാല ഡി സോൺ കലോത്സവ നടത്തിപ്പിനെക്കുറിച്ച് പരാതി ഉന്നയിച്ച എസ്.എഫ്.ഐ. നേതാക്കളെ കെ.എസ്.യുക്കാർ വളഞ്ഞിട്ടാക്രമിച്ചു. പരുക്കേറ്റ 9 എസ്.എഫ്.ഐ. പ്രവർത്തകർ പരുക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 2 പേരുടെ നില അതീവഗുരുതരമാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
അടിയേറ്റു നിലത്തുവീണ കേരളവർമ്മ കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ആശിഷിനെ 20ഓളം വരുന്ന സംഘം ഇരുമ്പു കമ്പിയുപയോഗിച്ച് തലയിലും ശരീരമാസകലവും ക്രൂരമായി തല്ലുകയായിരുന്നു. കേരളവളർമ്മ കോളേജിലെ സർവകലാശാല യൂണിയൻ കൗൺസിലർ അഗ്നിവേശും ഗുരുതരപരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ്.
മാള ഹോളി ക്രോസ് കോളേജിൽ നടന്ന കലോത്സവത്തിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സ്കിറ്റ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനം ചോദ്യം ചെയ്ത വിദ്യാർഥികളെ ഇരുമ്പുവടികളും കസേരകളും ഉപയോഗിച്ചു മർദ്ദിക്കുകയായിരുന്നു. കേരളവർമ്മ കോളേജ് ചെയർപേഴ്സൺ ഗോപിക നന്ദനയുൾപ്പെടെയുള്ളവരെ കസേര കൊണ്ടടിച്ചു.
കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഗോകുലടക്കം കണ്ടാലറിയാവുന്ന 14 പേർക്കെതിരെ മാള പൊലീസ് കേസെടുത്തു.