കോഴിക്കോട്: ഇന്ത്യാവിഷൻ ചെക്ക് കേസിൽ എം.കെ.മുനീർ എം.എൽ.എയ്ക്ക് 2.60 കോടി രൂപ പിഴ ശിക്ഷ. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 7 ആണ് ശിക്ഷ വിധിച്ചത്.
1 മാസത്തിനകം പരാതിക്കാരന് പണം നൽകിയില്ലെങ്കിൽ 6 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് സ്വദേശി അഡ്വ.മുനീർ അഹമ്മദിന്‍റെ ഹര്‍ജിയിലാണ് കോടതി വിധി.
2012-13ൽ ഇന്ത്യാവിഷൻ വാർത്താ ചാനലിൻ്റെ നടത്തിപ്പിലേക്കായി വാങ്ങിയ 1.34 കോടി രൂപ തിരിച്ചുനല്കാത്തതിനെ തുടര്‍ന്നാണ് മുനീർ അഹമ്മദ് കോടതിയെ സമീപിച്ചത്.