29 C
Trivandrum
Monday, January 13, 2025

308 തസ്‌തികകളിലേക്ക് മെഗാവിജ്ഞാപനം പുറത്തിറക്കി പി.എസ്.സി.

തിരുവനന്തപുരം: 308 തസ്‌തികയിൽ നിയമനത്തിനായി പി.എസ്‌.സി. വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികകളിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻ.സി.എ. നിയമനവുമാണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഗസറ്റ് തീയതി: 30-12-2024, 31-12-2024.
കാറ്റഗറി നമ്പർ 505/2024 മുതൽ 812/2024 വരെ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ.

നേരിട്ടുള്ള നിയമനം -84 തസ്‌തിക

    • സെക്രട്ടറിയറ്റ്/പി.എസ്.സി./അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയവയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്)
    • പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ
    • ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്ങിൽ പൊലീസ് കോൺസ്‌റ്റബിൾ
    • എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ
    • ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്‌.ടി. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
    • കേരള ജനറൽ സർവീ സിൽ ഡിവിഷനൽ അക്കൗണ്ടന്റ്‌
    • നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ്
    • ഇക്കണോമിക്സ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്സിൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ് ഗ്രേഡ്-2/സ്റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്റർ ഗ്രേഡ്-2
    • വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്‌.ടി ഗണിതശാസ്ത്രം, എച്ച്.എസ്‌.ടി. മലയാളം, എച്ച്.എസ്‌.ടി. നാച്വറൽ സയൻസ്, എച്ച്.എസ്‌.ടി. ഇംഗ്ലിഷ്, എച്ച്.എസ്‌.ടി. ഹി ന്ദി, എച്ച്.എസ്‌.ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, പ്രീപ്രൈമറി ടീച്ചർ (കന്നഡ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട് ടൈം എച്ച്.എസ്‌.ടി. ഹിന്ദി
    • ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (നേത്ര), സ്പെഷലിസ്‌റ്റ് (മാനസിക), ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2, ആയുർ വേദ തെറപ്പിസ്‌റ്റ്
    • കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കൃഷി ഓഫിസർ
    • പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)/ഓവർസിയർ ഗ്രേഡ്-1 (ഇലക്ട്രോണിക്സ്)
    • പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാൻ/ ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)
    • വ്യവസാ യ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ട‌ർ (കംപ്യൂട്ടർ എയ്‌ഡഡ് എംബ്രോയ്‌ഡറി ആൻഡ് ഡിസൈനിങ്)
    • ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2
    • വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റൻ്റ് ഗ്രേഡ് -2
    • സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്‌മാൻ
    • ഹോമിയോപ്പതി വകുപ്പിൽ നഴ്സ‌സ് ഗ്രേഡ്-2
    • വനം വന്യജീവി വകു പ്പിൽ ഫോറസ്‌റ്റ് ഡ്രൈവർ
    • പുരാവസ്‌തു വകുപ്പിൽ ഡ്രാഫ്റ്റ്സ്‌മാൻ, ഫൊട്ടോഗ്രഫർ
    • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ (പോളിമർ ടെക്നോളജി)
    • കയർഫെഡിൽ സിവിൽ സബ് എൻജിനീയർ
    • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റ‌ന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോ ളജി, അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ്-2, മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രേറിയൻ ഗ്രേ ഡ്-2, ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫർ, ഇ.സി.ജി. ടെക്നിഷ്യൻ ഗ്രേ ഡ്-2, ഹോമിയോപ്പ തിക് മെഡിക്കൽ കോളജുകളിൽ പ്രൊഫസർ (വിവി ധ വിഷയങ്ങൾ)
    • കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ, അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ ഹോട്ടൽ മാനേജ്‌മെൻ്റ്
    • തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീ യർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ, ഫസ്‌റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാൻ/ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ, സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/സെക്കൻഡ് ഗ്രേഡ് ഓവർസിയർ, ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾചറൽ അസിസ്‌റ്റൻ്റ്
    • അഗ്രോ ഇൻ ഡസ്ട്രീസ് കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനീയർ
    • മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ലബോറട്ടറി ടെക്‌നിഷ്യൻ
    • കരകൗശല വികസന കോർപറേഷനിൽ കാഷ്യർ കം അക്കൗണ്ടന്റ്
    • കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റൻ്റ് ഗ്രേഡ് -2, അച്ചടി വകുപ്പിൽ റീഡർ ഗ്രേഡ്-2
    • മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2/ലബോറട്ടറി അസിസ്‌റ്റൻ്റ് ഗ്രേഡ്-2, ലൈവ്സ്‌റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്-2
    • വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എൽ.ഡി.വി.), ഡ്രൈവർ ഗ്രേഡ്-2 (എച്ച്‌.ഡി.വി.)
    • എൻ.സി.സി./ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്‌.ഡി.വി.)
    • പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസിൽ അസിസ്‌റ്റൻ്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ)
    • വനിതാ ശിശുവികസന വകുപ്പിൽ കെയർടേക്കർ
    • മത്സ്യഫെഡിൽ ടെക്നോളജിസ്‌റ്റ്, ഓപ്പറേറ്റർ ഗ്രേഡ്-3
    • ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ)
    • പൗൾട്രി വികസന കോർപറേഷനിൽ ഇലക്ട്രി ഷ്യൻ കം മെക്കാനിക്
    • ജലഗതാഗത വകുപ്പിൽ വെൽഡർ
    • പട്ടികജാതി/ പട്ടികവർഗ വികസന കോർപറേഷനിൽ ട്രേസർ

തസ്‌തികമാറ്റം വഴി -29 തസതിക

    • വിദ്യാഭ്യാസ കുപ്പിൽ എച്ച്.എസ്‌.ടി. ഹിന്ദി, ഗണി തശാസ്ത്രം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, എൽ.പി.എസ്.ടി. മലയാളം മീഡിയം
    • കേരള ജനറൽ സർവീസിൽ ഡിവി ഷനൽ അക്കൗണ്ടൻ്റ്
    • നിയമ വകുപ്പിൽ ലീഗൽ അസിസ്‌റ്റന്റ്, തദ്ദേശ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ
    • പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ,
    • വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റ്‌ ഗ്രേഡ്-2
    • മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്‌റ്റന്റ്‌

പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്‌മെന്റ്‌ -9 തസ്‌തിക

    • പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്‌ചറർ ഇൻ മലയാളം
    • ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്‌.ടി. മാത്തമാറ്റിക്സ് ജൂനിയർ
    • പൊലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ട്രെയിനി
    • വിവിധ വകുപ്പുകളിൽ ക്ലാർക്ക്

സംവരണ സമുദായങ്ങൾക്കുള്ള എൻ.സി.എ. നിയമനം -186 തസ്‌തിക

    • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (വിവിധ വിഷയങ്ങൾ)
    • കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റ‌ന്റ് പ്രൊഫസർ (വിവിധ വിഷയങ്ങൾ)
    • കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടൻ്റ്
    • വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ
    • വനം വികസന കോർപറേഷനിൽ ഫീൽഡ് ഓഫിസർ
    • വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്‌.ടി. ഗണിതശാസ്ത്രം, എച്ച്.എസ്‌.ടി. അറബിക്, എച്ച്.എസ്‌.ടി. ഹിന്ദി, ഫുൾ ടൈം ജൂ നിയർ ലാംഗ്വേജ് ടീച്ചർ അറബിക്
    • പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റ‌ബിൾ ഡ്രൈവർ/ വനിതാ പൊലീസ് കോൺസ്‌റ്റബിൾ ഡ്രൈവർ
    • എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ
    • വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്‌.ഡി.വി.)

Recent Articles

Related Articles

Special

Enable Notifications OK No thanks