കോട്ടയം: ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ബി.ജെ.പി. നേതാവ് പി.സി.ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ജനുവരി 6ന് നടന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ യൂത്ത് ലീഗിൻ്റെ പരാതിയിന്മേലാണ് കേസ്. രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്.