Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: രമേശ് ചെന്നിത്തല യു.ഡി.എഫിന്റ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് കെ.മുരളീധരന്‍. ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ല. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനെകുറിച്ച് ചോദിച്ചപ്പോഴാണ് മുരളീധരന്റെ പ്രതികരണം.
കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്. നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കണം. ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇക്കാര്യം തീരുമാനിക്കും. ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു..
എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നുണ്ട്. അത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലം കഴിഞ്ഞു. ഇതൊക്കെ നേതാക്കന്മാര്‍ക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണെന്ന് എല്ലാവര്ക്കുംക്കും മനസ്സിലായെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടികളിൽ ആളുകൾ കൂടുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ കെ.മുരളീധരന്റെ മറുപടി അതിൽ കാര്യമില്ല എന്നാണ്. ‘ഞാൻ പോകുമ്പോഴും ആള് കൂടുന്നുണ്ട്, എനിക്കും ആളുണ്ട്’ എന്നായിരുന്നു മറുപടി. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താനുമുണ്ട് എന്ന് വിളിച്ച് പറയുന്നതായിരുന്നു കെ.മുരളീധരന്റെ വാക്കുകൾ.























