സിഡ്‌നി: തന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി സുനില്‍ ഗാവസ്‌കര്‍. ഗാവസ്‌കറിന്റെയും ഓസ്‌ട്രേലിയന്‍ താരമായ അലന്‍ ബോര്‍ഡറുടെയും പേരില്‍ ഏര്‍പ്പെടുത്തിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് സുനില്‍ ഗാവസ്‌കര്‍ രേഖപ്പെടുത്തിയത്. 6 വിക്കറ്റിന് സിഡ്‌നി ടെസ്റ്റ് തോറ്റ ഇന്ത്യ 10 വര്‍ഷത്തിന് ശേഷം ട്രോഫി ഓസീസിന് അടിയറവെച്ചു.
പരമ്പര സ്വന്തമാക്കിയ ഓസീസ് ടീമിന് അലന്‍ ബോര്‍ഡര്‍ ട്രോഫി സമ്മാനിക്കുന്ന സമയത്ത് സുനില്‍ ഗാവസ്‌കറും വേദിയിലുണ്ടായിരുന്നു. എന്നാല്‍ മനഃപൂര്‍വ്വം തന്നെ അവഗണിക്കുകയായിരുന്നുവെന്നാണ് ഗാവസ്‌കറിന്റെ ആരോപണം. മത്സരത്തില്‍ ഇന്ത്യയോ ഓസ്‌ട്രേലിയയോ ആര് വിജയിക്കുമെന്നതല്ല തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നും ആരാണോ നന്നായി കളിക്കുന്നത് അവര്‍ ജയം സ്വന്തമാക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഉറ്റസുഹൃത്തായ അലന്‍ ബോര്‍ഡറിനൊപ്പം ട്രോഫി നല്‍കുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും സുനില്‍ ഗാവസ്‌കര്‍ വ്യക്തമാക്കി. 1996-97ലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലവിൽ വന്ന