29 C
Trivandrum
Tuesday, November 18, 2025

മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, തദ്ദേശ തിരഞ്ഞെടുപ്പിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ചെന്നിത്തല

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം ചർച്ച അനവസരത്തിൽ ഉള്ളതാണ്. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത്ചർച്ചയാക്കേണ്ടതില്ല. എല്ലാ മത സാമുദായിക സംഘടനകളും ആയി കോൺഗ്രസിനു നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജമാ അതെ ഇസ്ലമി ആസ്ഥാനത് പോയ ആളാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോ യെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രത്തിൽ ഷർട്ട്‌ ധരിച്ചു കയറുന്ന വിഷയത്തിലൊന്നും അഭിപ്രായം പറയാൻ ഇല്ല.അതാത് മത സമുദായിക സംഘടനകൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks