29 C
Trivandrum
Monday, January 13, 2025

ബി.ജെ.പിക്കെതിരെ 30 ക്രൈസ്തവ സഭകൾ രംഗത്ത്

ന്യൂഡൽഹി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ സംഘപരിവാർ സംഘടനകളെ അനുകൂലിക്കുന്ന, സംഘപരിവാറുകാർ പറയുന്നതിനേക്കാളും വലിയ മുസ്ലിം വിരുദ്ധ അഭിപ്രായങ്ങൾ പറയുന്ന ഒരു സംഘടനയുണ്ട്. മോദിയാണ് അവരുടെ ആരാധനാ മൂർത്തി ആ സംഘടനയുടെ പേരാണ് കാസ. ഈ കാസക്കാർ അറിയാൻ ഇന്ത്യയിലെ 30 ഓളം ക്രൈസ്തവ സംഘടനകൾ സഭകൾ ഒപ്പിട്ട ഒരു പ്രസ്താവന പുറത്തുവന്നിട്ടുണ്ട്.

Follow the FOURTH PILLAR LIVE channel on WhatsApp 

11 മാസങ്ങൾക്കുള്ളിൽ 720 ആക്രമണങ്ങൾ ക്രൈസ്തവർക്കു നേരെ നടന്നു. ഇതിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് ക്രൈസ്തവ നേതാക്കളുടെയും സഭകളുടെയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നത്. കഴി‍ഞ്ഞ ക്രിസ്മസ് ആഘോഷവേളയിൽ രാജ്യത്ത് ഉടനീളമായി 14 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്രൈസ്തവ സഭയ്ക്ക് എതിരായി രാജ്യത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെയും വൈരത്തിന്റെയും ഭയാനകമായ കുതിച്ചുചാട്ടത്തിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks