29 C
Trivandrum
Wednesday, February 5, 2025

ഭൂമിക്കരികിലൂടെ 2 ഛിന്നഗ്രഹങ്ങൾ കടന്നുപോകുന്നു; അപകടമില്ലെന്ന് നാസ

ന്യൂയോർക്ക്: പുതിയ വർഷത്തിൻ്റെ തുടക്കത്തിൽ 2 ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകും. 2024 വൈ.സി 9, 2024 വൈ.എല്‍ 1 എന്നീ ഛിന്നഗ്രഹങ്ങളാണ് വെള്ളിയാഴ്ച ഭൂമിക്കരികിലൂടെ കടന്നുപോകുക. ഛിന്നഗ്രഹങ്ങളുടെ സാമീപ്യം ആകാശത്ത് ദൃശ്യവിരുന്നാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

ഭൂമിയിൽ ഉടനടി അപകടമൊന്നുമില്ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കി. എന്നാൽ, ഛിന്നഗ്രഹങ്ങളുടെ വരവ് ആകാശലോകത്തെ നിരീക്ഷിക്കുന്നതിൽ ജാഗ്രത വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നു. ഛിന്നഗ്രഹങ്ങളെ കുറിച്ച് അടുത്തുനിന്ന് കണ്ടുകൊണ്ട് പഠിക്കാനുള്ള അവസരമായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്.

44 അടി അഥവാ ഒരു വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് 2024 വൈ.സി. 9. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10:17നാണ് ഇത് ഭൂമിയുമായുള്ള കുറഞ്ഞ അകലത്തിലെത്തുക. മണിക്കൂറില്‍ 31,293 കിലോമീറ്ററാണ് ഇതിന്റെ വേഗം. 1,310,000 കിലോമീറ്റര്‍ അകലെ കൂടെയാണ് ഈ ഛിന്നഗ്രഹം കടന്നുപോകുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ മൂന്നിരട്ടിയോളം ദൂരമാണിത്. ജ്യോതിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇത് വളരെ ചെറിയ അകലമാണ്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11:33നാണ് 2024 വൈ.എല്‍. 1 ഭൂമിക്കരികിലേക്കെത്തുക. താരതമ്യേനെ ചെറിയ ഈ ഛിന്നഗ്രഹത്തിന് 38 അടി അഥവാ ഒരു ബസ്സിന്റെയത്ര വലിപ്പമാണുള്ളത്. മണിക്കൂറില്‍ 17,221 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 3,360,000 കിലോമീറ്റര്‍ അകലെ കൂടെയാണ് കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ആറ് മടങ്ങോളമാണിത്.

Recent Articles

Related Articles

Special

Enable Notifications OK No thanks