മുല്ലപ്പെരിയാറിൽ കനത്ത മഴ; ഒരു ദിവസം കൊണ്ട് ജലനിരപ്പ് 7 അടി ഉയർന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ 24 മണിക്കൂറിനിടെ ജലനിരപ്പ് 7 അടി ഉയര്‍ന്നു. വെള്ളിയാഴ്ച രാവിലെ 6ന് 120.65 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച രാവിലെ 6ന് 127.65 അടിയായാണ് ഉയർന്നത്.

രണ്ടു ദിവസമായി മുലപ്പെരിയാറിൻ്റെ വൃഷ്ടിപ്രദേശത്ത് തുട‌ർച്ചയായ മഴയാണ്. വ്യാഴാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച രാവിലെ 6 വരെ മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയും പെയ്തു. പിന്നീടുള്ള 24 മണിക്കൂറിൽ മഴ മുല്ലപ്പെരിയാർ അണക്കെട്ടിൽ 54.20 മില്ലിമീറ്ററും തേക്കടിയിൽ 100 മില്ലിമീറ്ററും ആയി. ശനിയാഴ്ച വൈകീട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്.

അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് ഇവിടെ നിന്നു കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻ‍ഡിൽ 400 ഘനയടിയിൽ നിന്ന് 1400 ഘനയടിയാക്കി ഉയർത്തി.

COMMENT

Recent Articles

Related Articles

Special