Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: പ്രിയങ്കാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളെ ക്ഷണിക്കാത്തതിൽ അസംതൃപ്തി പുകയുന്നു. സാധാരണനിലയിൽ ലീഗ് നേതാക്കളെ വിമാനത്താവളത്തിലേക്കു ക്ഷണക്കാറുണ്ടെങ്കിലും വയനാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രിയങ്ക എത്തിയപ്പോൾ ക്ഷണിക്കാത്തതിലാണ് ലീഗ് നേതൃത്വത്തിന് അതൃപ്തി.
സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോൾ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, കൊണ്ടോട്ടി എം.എൽ.എ. ടി.വി.ഇബ്രാഹിം തുടങ്ങിയവരെ ക്ഷണിക്കാറുണ്ട്. ഇക്കുറി അതുണ്ടായില്ല.
എന്തായാലും മുക്കത്തും കരുളായിയിലും പ്രിയങ്കയ്ക്ക് വലിയ വരവേല്പാണ് ലഭിച്ചത്. ഞായറാഴ്ച പ്രിയങ്ക വയനാട്ടിലെത്തും. വന്യജീവി ആക്രമണങ്ങൾ അടക്കം വയനാട്ടുകാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് പ്രിയങ്ക പറഞ്ഞു.