Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി നല്‍കിയ മാനഷ്ടക്കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നോട്ടിസ് അയച്ചു. ഡിസംബര്‍ മൂന്നിന് അന്‍വര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.ശശിക്കെതിരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണ് പി ശശി, 15 പെട്രോള്‍ പമ്പുകള്‍ ശശിക്കുണ്ട് എന്നിവയായിരുന്നു ആരോപണം.
ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അന്‍വറിന് ശശി നോട്ടിസ് അയച്ചിരുന്നു. നോട്ടിസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ശശി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.