Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചു കഥ പറയുന്ന സ്താനാർത്ഥി ശ്രീക്കുട്ടൻ നവംബർ 29ന് തിയേറ്ററുകളിലെത്തും. ബഡ്ജറ്റ് ലാബിന്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമ്മിച്ച് വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു. ശ്രീക്കുട്ടൻ, അമ്പാടി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ശ്രീക്കുട്ടൻ, അമ്പാടി എന്നിവരെ യഥാക്രമം ശ്രീരംഗ് ഷൈൻ അഭിനവ് എന്നിവർ അവതരിപ്പിക്കുന്നു.

അജു വർഗീസും ജോണി ആന്റണിയും ഈ ചിത്രത്തിലെ രണ്ട് അദ്ധ്യാപകരാണ്. സൈജു കുറുപ്പ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുരളികൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാസ് എസ്.ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണ് തിരക്കഥ. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക് പി.എസ്.ജയഹരി സംഗീതം പകർന്നിരിക്കുന്നു. അനൂപ്.വി.ശൈലജയാണ് ഛായാഗ്രാഹകൻ.
ചിത്രസംയോജനം -കൈലാസ് എസ്.ഭവൻ, കലാസംവിധാനം -അനിഷ് ഗോപാലൻ, ചമയം -രതീഷ് പുൽപ്പള്ളി, വസ്ത്രാലങ്കാരം -ബ്യൂസി, എക്സിക്യുട്ടീവ്.പ്രൊഡ്യൂസർ -നിസ്സാർ വാഴക്കുളം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ.