29 C
Trivandrum
Tuesday, July 1, 2025

മണിപ്പുര്‍ കത്തുന്നു; 13 എം.എല്‍.എമാരുടെ വീടുകള്‍ തകര്‍ത്തു

Follow the FOURTH PILLAR LIVE channel on WhatsApp 

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പുരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഇംഫാല്‍ താഴ്‌വരയില്‍ 9 ബി.ജെ.പി. അംഗങ്ങളുടേത് ഉള്‍പ്പടെ 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ ആള്‍ക്കൂട്ട അക്രമവും തീവെപ്പും നീണ്ടുനിന്നു.

പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി. എം.എല്‍.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് നിയമസഭാംഗം ടി.എച്ച്.ലോകേഷ്വര്‍ എന്നിവരുടെയെല്ലാം വീടുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്‍, ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍.സുശീന്ദ്രോ സിങ് എന്നിവരുടെ വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരമ്പിക്കയറി. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബി.ജെ.പി. നിയമസഭാംഗം ആര്‍.കെ.ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു.

ജിരിബാമില്‍നിന്ന് സായുധ ണ്ടവിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുര്‍ സംഘര്‍ഷഭരിതമായത്. മെയ്‌തെയ് വിഭാ?ഗത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് എന്നാണ് ആരോപണം. ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും.

അദ്ദേഹത്തിന്റെ രണ്ട് മക്കളും, ഭാര്യയും, ഭാര്യാമാതാവും, ഭാര്യയുടെ സഹോദരിയും, അവരുടെ മകനുമാണ് മരിച്ചത്. ദുരിതാശ്വാസക്യാമ്പില്‍നിന്ന് സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

കൊലപാതകവിവരം പുറത്തറിഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും പരക്കെ അക്രമമുണ്ടായി. വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Recent Articles

Related Articles

Special