29 C
Trivandrum
Wednesday, July 2, 2025

ഐ.എ.എസ്. പോര് പരസ്യമായി; അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ സ്‌പെഷല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ്. തലപ്പത്ത് നിലനില്ക്കുന്ന പൊരിഞ്ഞ പോര് പരസ്യമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ ഫോട്ടോ സഹിതമാണ് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഡോ.ജയതിലകിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കി രണ്ടു ദിവസം തുടര്‍ച്ചയായി മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത വന്നതാണ് പ്രകോപനത്തിനു കാരണം.

തനിക്കെതിരെ മാതൃഭൂമിക്ക് വാര്‍ത്ത നല്‍കുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, ‘സ്‌പെഷല്‍ റിപ്പോര്‍ട്ടര്‍’ എന്നാണ് ജയതിലകിനെ വിമര്‍ശിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി ജയതിലകാണെന്ന ഫേസ്ബുക്ക് കമന്റിലെ അധിക്ഷേപത്തിന് പിന്നാലെയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡോ.ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പ്രശാന്ത് പറയുന്നു. ‘സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…’ -പ്രശാന്ത് കുറിപ്പില്‍ പറയുന്നു.

Recent Articles

Related Articles

Special