Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി. പരിക്ക് ഗുരുതരമാണെന്നും ആരോഗ്യനില ആശങ്കാജനകമാണെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും അടുത്ത ഷോട്ടിന് റെഡിയാണെന്നും സുനില്‍ ഷെട്ടി തന്നെ സമൂഹമാധ്യമമായ എക്‌സിലൂടെ വെളിപ്പെടുത്തിയതോടെ ആശങ്ക ഒഴിവായി.
Minor injury, nothing serious! I’m absolutely fine and ready for the next shot. Grateful for all the love & care ???? #OnSet
— Suniel Shetty (@SunielVShetty) November 7, 2024
പുതിയ വെബ് സിരീസായ ഹണ്ടറിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ വാരിയെല്ലിനു പരുക്കേറ്റത്. മരത്തടി ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ടൈമിങ് തെറ്റി സുനിലിന്റെ വാരിയെല്ലില്‍ അടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ സെറ്റില്‍ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു.
സുനില്‍ ഷെട്ടിക്കു പരുക്കേറ്റതിനെത്തുടര്‍ന്ന് ഹണ്ടര്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന വെല്‍കം ടു ജംഗിളാണ് സുനില്‍ ഷെട്ടിയുടെ പുതിയ ചിത്രം.