പാലക്കാട്: കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ വിശദീകരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെ.പി.എം. ഹോട്ടലിൽ നിന്ന് താൻ കയറിയത് ഷാഫിയുടെ കാറിലാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
ചില കാര്യങ്ങൾ സംസാരിക്കാനായി കുറച്ചു ദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. തുടർന്ന് പ്രസ് ക്ലബ്ബിന് മുമ്പിൽ വെച്ച് സുഹൃത്തിന്റെ ഇന്നോവയിൽ കയറി കോഴിക്കോട്ടേക്ക് പുറപ്പെട്ടെന്നും രാഹുൽ പറഞ്ഞു.
താൻ ഏത് നുണപരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ രാഹുൽ അസ്മ ടവറിൽ രാത്രിയിൽ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രദർശിപ്പിച്ചു.
അസ്മ ടവറിൽ 312-ാം മുറിയിലാണ് അന്ന് താസിച്ചത്. ഉറങ്ങുന്ന സമയത്ത് തലയണ ഉപയോഗിച്ചിരുന്നുവെന്നും ഇടത്തോട്ട് ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയതെന്നും ആക്ഷേപങ്ങളെ പരിഹസിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. എന്തെങ്കിലും ഒരു വാചകം മിസ്സായാൽ പിന്നെ അടുത്ത സിസിടിവി അതായിരിക്കും. അതുകൊണ്ടാണ് മൊത്തം പറഞ്ഞുതീർക്കുന്നതെന്നും രാഹുൽ പരിഹസിച്ചു.