മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന പൊലീസ് മേധാവി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മാറ്റി. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു പിന്നാലെയാണിത്.
Follow the FOURTH PILLAR LIVE channel on WhatsApp
പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന(യു.ബി.ടി.)യും കോണ്‍ഗ്രസും ശുക്ലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
പുതിയ ഡി.ജി.പിയെ കണ്ടെത്തുന്നതിനായി മുതിര്‍ന്ന ഐ.പി.എസ.് ഓഫീസര്‍മാര്‍ അടങ്ങുന്ന മൂന്നംഗ പാനലിനെ നിര്‍ദ്ദേശിക്കാനും ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 20നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബര്‍ 23ന് വോട്ടെണ്ണും.