29 C
Trivandrum
Friday, January 17, 2025

രാമനും കദീജയും പ്രദര്‍ശനത്തിന്

തിരുവനന്തപുരം: സമീപകാലത്ത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദര്‍ശനസജ്ജം. ചിത്രകലാരംഗത്തും സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സാമൂഹികപ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികള്‍ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. അങ്ങനെ ഒരു സ്ഥലത്ത് നാടോടികളായി ജീവിക്കുന്ന രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് രാമനും കദീജയും. പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നുമില്ലാതെ അന്നന്നത്തെ അന്നം തേടുന്ന ഈ നാടോടികള്‍, രാമനും കദിയും പ്രണയബദ്ധരായത് സ്വഭാവികം. ഒന്നിച്ചു കളിച്ചു ജീവിച്ചു പോന്നവര്‍. അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒന്നുമില്ലായിരുന്നു.

ഒരു വേലിക്കെട്ടുമില്ലാതെ ജീവിച്ചു പോരുന്നതിനിടയിലാണ് അവരില്‍ പ്രണയത്തിന്റെ വിത്തു മുളപൊട്ടുന്നത്. അതോടെ അവരുടെ ജീവിതത്തിന് പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെ ഉണ്ടായി. ആരും ശ്രദ്ധിക്കാത്ത ഇവരുടെ ജീവിതത്തിലേക്ക് മതങ്ങള്‍ കടന്നു വരുന്നതോടെ ഇവരുടെ ജിവിതം സംഘര്‍ഷഭരിതമാ
കുന്നു.

കേരളത്തിലെ വര്‍ത്തമാന സാഹചര്യത്തില്‍, ദുരഭിമാന പ്പോരിനിടയില്‍ പെട്ടുപോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

മതങ്ങളുടെ പേരില്‍ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയില്‍ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ ഈ വിഷയം ഏറെ വൈറലാക്കിയിരുന്നു. നമ്മുടെ സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ ഒരു നേര്‍ക്കാഴ്ച്ച കൂടിയായിരിക്കും ഈ ചിത്രം.

താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പില്‍ബലമാണ് ഈ ചിത്രത്തിന്റെ അടിത്തറ. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഡോ.ഹരിശങ്കറും അപര്‍ണയുമാണ് കേന്ദ്രകഥാപാത്ര ങ്ങളായ രാമനേയും കദീജയേയും അവതരിപ്പിച്ചിരിക്കുന്നത്.

പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്‍, ഹരി.ടി.എന്‍., ഊര്‍മ്മിളാ വൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രന്‍ പൂക്കാനം, മല്ലക്കര രാമചന്ദ്രന്‍, സതീഷ് കാനായി, ടി.കെ.നാരായണന്‍, ഡി.വൈ.എസ്.പി ഉത്തംദാസ് (മേല്‍പ്പറമ്പ്), എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മഇവര്‍ക്കു പുറമേ കാസറഗോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ഗാനങ്ങള്‍ -ദിനേശ് പൂച്ചക്കാട്, ഹാരിസ് തളിപ്പറമ്പ്, സംഗീതം -ഷാജി കാഞ്ഞങ്ങാട്, ശ്രീശൈലം രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം -സുദര്‍ശന്‍ പി., ഛായാഗ്രഹണം – അഭിരാം സുദില്‍, ശ്രീജേഷ് മാവില, ചിത്രസംയോജനം -അമല്‍, കലാ സംവിധാനം -മൂര്‍ധന്യ, ചമയം -ഇമ്മാനുവല്‍ അംബ്രോസ്, വസ്ത്രാലങ്കാരം -പുഷ്പ, നിര്‍മ്മാണ നിര്‍വ്വഹണം -ഹരിഹരന്‍ പൂച്ചക്കാട്, എബിന്‍ പാലന്തലിക്കല്‍.

നവംബര്‍ അവസാന വാരത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks