29 C
Trivandrum
Tuesday, February 11, 2025

ജനപ്രതിനിധികളെ കൈകാര്യം ചെയ്യാന്‍ സുരേഷ് ഗോപിയുടെ ആഹ്വാനം; മാധ്യമങ്ങള്‍ക്കു താല്പര്യം തീറ്റ വിഷയത്തില്‍ മാത്രം

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങള്‍ക്ക് ‘തീറ്റ കിട്ടുന്ന’ കാര്യത്തില്‍ മാത്രമാണ് താല്‍പര്യമെന്ന ആക്ഷേപവും ഉന്നയിച്ചു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തുകാര്‍ക്ക് ഭാവിയില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണം. പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണം. അവരോട് രാജിവെച്ച് പോകാന്‍ പറയണം. ആ സമരമാണ് നടക്കേണ്ടത്. ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുത്. താനൊരു രാഷ്ട്രീയ ചായ്വും വെച്ചല്ല ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിക്കണക്കിന് രൂപ മുടക്കിയാണ് മാധ്യമ പ്രസ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നത്. അതവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റൂവെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ‘മൂവ് ഔട്ട്’ അഥവാ ‘കടക്കു പുറത്ത്’ എന്ന് അദ്ദേഹം പറഞ്ഞത് വിവാദമായിരിക്കുന്നതിനിടെയാണ് വീണ്ടും അധിക്ഷേപവുമായി അദ്ദേഹം രംഗത്തുവന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks