Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: മൂന്നൂറോളം പേരുടെ ജീവനെടുത്ത മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ട് മാസം പിന്നിട്ടിട്ടും ധനസഹായം അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ വയനാട്ടിൽ ജനകീയ പ്രതിഷേധം. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച സത്യഗ്രഹത്തിൽ ദുരന്തബാധിതരുൾപ്പെടെ നൂറുകണക്കിനു പേരാണ് വയനാടിന്റെ കണ്ണീര് കാണാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുയർത്തിയത്.
ജൂലൈ 29ന് രാത്രിയാണ് വയനാട്ടിൽ ദുരന്തമുണ്ടായത്. എന്നാൽ അതിന് ഏറെ ദിവസങ്ങൾ കഴിഞ്ഞു വെള്ളപ്പൊക്കമുണ്ടായ സംസ്ഥാനങ്ങൾക്ക് തുക അനുവദിച്ചിട്ടും കേരളത്തെ തഴഞ്ഞതിനെതിരെ ദുരിതബാധിതർ ശബ്ദമുയർത്തി. വി.ശിവദാസൻ എം.പി. സമരം ഉദ്ഘാടനംചെയ്തു.
1202 കോടി രൂപ ആവശ്യപ്പെടുന്ന പ്രാഥമിക ധനസഹായ നിവേദനം ഓഗസ്റ്റ് 17ന് കേന്ദ്രത്തിന് സമർപ്പിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും സഹായം നൽകാത്തതിനെതിരെയാണ് വയനാടിന്റെ പ്രതിഷേധമിരമ്പിയത്.