29 C
Trivandrum
Sunday, November 9, 2025

ആരും മോശമായി പെരുമാറിയിട്ടില്ലെന്ന് ജോമോള്‍

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് എ.എം.എം.എ. എക്‌സിക്യൂട്ടീവ് അംഗം ജോമോള്‍. ഇതുവരെ ആരും വാതിലില്‍ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.

‘ഞാനെത്രയോ കാലമായി സിനിമയില്‍ അഭിനയിക്കുന്നു. ഇന്നേവരെ അത്തരം അനുഭവമുണ്ടായിട്ടില്ല. നിങ്ങള്‍ പറയുന്നത് പോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല’ ജോമോള്‍ പറഞ്ഞു.

പ്രമുഖ നടിയെ സിനിമയില്‍ നിന്നു മാറ്റി നിര്‍ത്തിയെന്ന് പറഞ്ഞു. സിനിമയില്‍ ഇപ്പോഴും അവര്‍ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. അതില്‍ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ഉള്ളവര്‍ പരാതിയുമായി വന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ലെന്നും ജോമോള്‍ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks