നിരൂപണം എന്നാൽ സ്വയം തോന്നിയ കാര്യങ്ങളെ മറ്റുള്ളവരുടെ ആസ്വാദന ബോധ്യത്തിലേക്ക് അടിച്ചേൽപ്പിച്ച് തന്റെ തലത്തിലേക്ക് പ്രേക്ഷകരെ പ്രകോപനപരമായി ചേർത്ത് നിർത്തലാണോ?ചേക്കിലെ മഹാനായ കള്ളൻ മീശമാധവന്റെ കഥയിലേക്ക് അല്പം ചരിത്രവും മിത്തും സാങ്കേതികത്തികവിന്റെ ആമപ്പൂട്ടും വിളക്കി ചേർത്താൽ എ.ആർ.എം. എന്ന സിനിമ ജനിക്കും എന്ന് ഏതെങ്കിലും ഒരു വിമർശകൻ...
വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നത്. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലർത്താൻ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന്...
കേരള സംസ്ഥാനം രൂപമെടുത്തിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ പിന്നീടിങ്ങോട്ട് അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാരുകളെല്ലാം...