Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത് പച്ചക്കള്ളം. പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നത് കോളേജിന്റെ മറവിലെന്നായിരുന്നു സതീശൻ്റെ വാദം. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ വാദം കോളേജ് അധികൃതര്‍ തള്ളി. കോളേജിന്റെ സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ കോളേജ് ചെയര്മാന് സന്ദീപ് കുമാർ പറഞ്ഞു.
കോളേജ് തുടങ്ങാന്‍ വേണ്ടിയാണ് കമ്പനി രണ്ട് വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയതെന്നാണ് സതീശന് കഴിഞ്ഞ ദിവസം ആരോപിച്ചത്. ചില മാധ്യമങ്ങളും ഇതേറ്റു പിടിച്ച് വ്യാജ വാര്‍ത്ത നല്കി.
ബ്രൂവറിക്ക് അനുമതി നല്കിയ കമ്പനി ദില്ലി മദ്യനയ കേസില്‍ ഉള്‍പ്പെട്ട കമ്പനിയാണെന്ന് സതീശൻ ആരോപിച്ചിരുന്നു. രഹസ്യമായി എന്തു കൊണ്ട് ഈ കമ്പനിയുമായി ചര്‍ച്ച നടത്തി, മറ്റു കമ്പനികളെ എന്ത് കൊണ്ട് അറിയിച്ചില്ല, പുതിയ നയത്തിന് വിരുദ്ധമായിട്ടാണ് നിലവിലെ പദ്ധതി എന്നൊക്കെ അദ്ദേഹം പറയുകയുണ്ടായി.
ബ്രൂവറി വിവാദത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഒരു വികസനവും വരരുത് എന്നാണ് പ്രതിപക്ഷ നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.























