ഹണി റോസിൻ്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

കല്പറ്റ: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിലെടുത്തു. വയനാട്ടിലെ ബോബിയുടെ തന്നെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇദ്ദേഹം ഒളിവിൽ പോകാനായിരുന്നു നീക്കമെന്ന് പൊലീസിന് സൂചന ലഭിച്ചു. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ബോബി മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് ഈ വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും ചേർന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകും.

Recent Articles

Related Articles

Special