29 C
Trivandrum
Friday, March 14, 2025

നേപ്പാൾ ഭൂകമ്പം: മരണസംഖ്യ 126 ആയി, 188 പേർക്ക് പരുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. 188 പേര്‍ക്ക് പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 6.35നാണ് ഭൂകമ്പമാപിനിയില്‍ 7.1 രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആദ്യഘട്ട ചലനത്തിന് ശേഷം 7 മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂകമ്പമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്.) റിപ്പോര്‍ട്ട് പറയുന്നു.

ഉത്തരേന്ത്യയിലും ഈ ചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ടിബറ്റില്‍ ഭൂചലനം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി.

Recent Articles

Related Articles

Special

Enable Notifications OK No thanks