കൊച്ചി: ദിലീഷ് പോത്തനെ നായകനാക്കി തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അം അഃ എന്നു പേരിട്ടു. മഞ്ജു വാര്യരും ബേസിൽ ജോസഫും തങ്ങളുടെ സമൂഹമാധ്യമ പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തത്. പേരു പോലെ ചിത്രവും കൗതുകം നിറഞ്ഞതാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന അം അഃ തോമസ് സെബാസ്റ്റ്യന്റെ നാലാമത്തെ ചിത്രമാണ്. മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോബോബൻ നായകനായ ജമ്‌നാപ്യാരി, ധ്യാൻ-അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് തോമസിന്റേതായി വന്നത്.
തികഞ്ഞ ഫാമിലി ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തനൊപ്പം ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി.രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ, മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ -പ്രസാദ് ഗോപിനാഥ്, സംഗീതം -ഗോപി സുന്ദർ, ഛായാഗ്രഹണം -അനീഷ് ലാൽ, ചിത്രസംയോജനം -ബിജിത് ബാല, കലാ സംവിധാനം -പ്രശാന്ത് മാധവ്, ചമയം -രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം -കുമാർ എടപ്പാൾ, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ -ഗിരീഷ് മാരാർ, നിർമ്മാണ നിർവ്വഹണം -ഗിരീഷ് അത്തോളി.
തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ പൊസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണ്.