29 C
Trivandrum
Friday, March 14, 2025

കുറ്റകൃത്യങ്ങളിൽ മുന്നിൽ മലപ്പുറമല്ല; ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മലപ്പുറത്തെ മുന്നിലെത്തിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു എന്ന് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം തെറ്റെന്ന് കണക്കുകൾ. സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കേന്ദ്രസ്ഥാനത്തുള്ളത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം തന്നെയാണ്. ഈ വർഷം ഓഗസ്റ്റ് 31 വരെ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടുകളുടെ (എഫ്.ഐ.ആർ.) എണ്ണം 50,627 ആണ്.

എഫ്.ഐ.ആർ. കണക്കിൽ നാലാം സ്ഥാനം മാത്രമാണ് മലപ്പുറത്തിനുള്ളത് – 32,651. 45,211 എഫ്.ഐ.ആർ. ഉള്ള എറണാകുളം രണ്ടാമതു നില്ക്കുമ്പോൾ 35,211 എണ്ണമുള്ള കൊല്ലമാണ് മൂന്നാം സ്ഥാനത്ത്. സു​ജി​ത്​ ദാ​സ്​ ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​രു​ന്ന കാലം മുതൽ​ മ​ല​പ്പു​റ​ത്ത്​ കൂ​ടു​ത​ൽ കേ​സ്​ ഉ​ണ്ടാ​ക്കി അ​വ​മ​തി​ക്കാ​നു​ള്ള ​ശ്ര​മം നടക്കുന്നതായി​ മു​സ്​​ലിം ലീ​ഗ്​ ഉ​ൾ​പ്പെ​ടെ ആരോപണം ഉന്നയിച്ചിരുന്നു.

കേരളത്തിൽ 14 ജില്ലകളെ പൊലീസ് ജില്ല കണക്കാക്കുമ്പോൾ 20 എണ്ണമാക്കി വിഭജിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഉള്ള തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സിറ്റി ജില്ലകളുണ്ട്. കമ്മീഷണറാണ് ഇവിടെ മേധാവി. ഇതിനു പുറമെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ റൂറൽ ജില്ലകളുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് റവന്യൂ ജില്ലകളിലും റൂറൽ ജില്ലകളിലും പൊലീസ് സൂപ്രണ്ടുമാരാണ് മേധാവികൾ.

ഇത്തരത്തിൽ പൊലീസ് ജില്ല തിരിച്ചു നോക്കുമ്പോൾ മലപ്പുറത്തെ 32,651 എഫ്.ഐ.ആർ. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തു വരുന്നുണ്ട്. വ​നി​ത, കോ​സ്റ്റ​ൽ, സൈ​ബ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ 37 പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ ഒ​രു​മി​ച്ചാ​ണ്​ ക​ണ​ക്കാ​ക്കു​ക.​ ര​ണ്ട്​ പൊ​ലീ​സ്​ ജി​ല്ല​ക​ളും കു​റ​ഞ്ഞ ജ​ന​സം​ഖ്യ​യു​മു​ള്ള ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്​ കു​റ​വാ​ണ്. 2011 സെ​ൻ​സ​സ്​ പ്ര​കാ​രം മ​ല​പ്പു​റ​ത്തെ ജ​ന​സം​ഖ്യാ നി​ര​ക്ക്​ 41,10,950 ആ​ണ്. 19,79,384 ജനസംഖ്യയു​ള്ള കോ​ട്ട​യം ജി​ല്ല​യി​ൽ ഓഗസ്റ്റ് 31 വരെ 28,091 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.​

Recent Articles

Related Articles

Special

Enable Notifications OK No thanks