29 C
Trivandrum
Wednesday, February 5, 2025

സുരേഷ് ഗോപി എത്തിയത് ആംബുലന്‍സില്‍, ഒപ്പം വരാഹി അനലിസ്റ്റിക്‌സിലെ അഭിജിത്തും

    • പൂരം കലക്കല്‍ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്ത്

    • മന്ത്രിയുടെ കാര്‍ തടഞ്ഞ പൊലീസ് സുരേഷ് ഗോപി വന്ന ആംബുലന്‍സ് കടത്തി വിട്ടു

തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയത് ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തിനായി നടത്തിയ ആസൂത്രിത നീക്കമെന്ന് വ്യക്തമാകുന്നു. ആർ.എസ്.എസ്. ബന്ധമുള്ള തിരഞ്ഞെടുപ്പ് സ്ട്രാറ്റജിക്കൽ ഏജൻസിയായ വരാഹി അനലിറ്റിക്സ് ജീവനക്കാർ നടത്തിയ നീക്കത്തിന്റെ ഫലമായിരുന്നു പൂരത്തിലെ പ്രശ്‌നങ്ങളെന്ന് വ്യക്തമാകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. സംഘപരിപാറിന്റെ സാമൂഹിക ക്ഷേമ സംഘടനയായ സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി പൂരപ്പറമ്പിലേയ്ക്ക് എത്തിയത്. സുരേഷ് ഗോപിക്കൊപ്പം ആംബുലൻസിൽ വരാഹി അനലിറ്റിക്സിന്റെ അമരക്കാരൻ അഭിജിത്ത് നായരുമുണ്ടായിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആർ.എസ്.എസ്. നേതൃത്വവുമായി എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ ഗൂഢാലോചന നടത്തിയെന്ന വാദത്തിനും ബലമേറുകയാണ്. പൂരപ്പറമ്പിലേയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാൽ അടിയന്തര ഇടപെടലുകൾക്ക് വേണ്ടി മാത്രമായി ആംബുലൻസ് സർവീസുകൾക്ക് അനുമതി നൽകി. പൊലീസിന്റെ പരിശോധനയ്ക്ക് ശേഷമാണ് ആംബുലൻസുകൾക്ക് അനുമതി നൽകിയത്. ഇതിൽ സേവാഭാരതിയുടെ ആംബുലൻസും ഉൾപ്പെട്ടിരുന്നു. ഈ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

ശക്തമായ നിയന്ത്രണവും പരിശോധനയുമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങൾക്കിടയിലൂടെയാണ് ആംബുലൻസിന്റെ മുൻ സീറ്റിലിരുന്ന് സുരേഷ് ഗോപിയെത്തിയത്. പൂരപ്പറമ്പിൽ അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരുന്നിട്ടും ആമ്പുലൻസ് പൊലീസ് കടത്തി വിട്ടു. മുൻ സീറ്റിൽ സുരേഷ് ഗോപി ഉണ്ടായരുന്നിട്ടും ആംബുലൻസ് കടത്തി വിട്ടത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ചായിരുന്നുവെന്ന് ഇതോടെ വ്യക്തമാകുകയാണ്. റവന്യൂ മന്ത്രി കെ.രാജന്റെ വാഹനം തടഞ്ഞ ഉദ്യോഗസ്ഥരാണ് സുരേഷ് ഗോപിക്ക് സുഗമമായ വഴിയൊരുക്കിയത്.

ആർ.എസ്.എസ്. നേതാക്കളുമായി എം.ആർ.അജിത് കുമാർ ഗൂഢാലോചന നടത്തിയെന്ന സംശയത്തിന് ബലമേകുകയാണ് സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയും വരാഹി അനലിസ്റ്റിക്സിന്റെ സാന്നിദ്ധ്യവും. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ ഇക്കാര്യങ്ങളും വിശദമായി പരിശോധിക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks