Follow the FOURTH PILLAR LIVE channel on WhatsApp
റെജിൻ എസ്.ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൗമ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹ സംഭവങ്ങളുടെയും അപ്രതീക്ഷിത സൂചനകളുടെയും പശ്ചാത്തലത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
“ഭൂമിയിൽ നാശം വിതയ്ക്കാൻ നേരത്തേ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്” എന്ന സംഭാഷണം ഉൾപ്പെടെ നിരവധി ദുരൂഹ സൂചനകൾ ട്രെയിലറിലുണ്ട്. 6 വിരലുകളുള്ള മനുഷ്യരെക്കുറിച്ചുള്ള പരാമർശങ്ങളും, പുലർച്ചെ 2 മണിക്ക് നടക്കുന്ന ക്ലാസിനെക്കുറിച്ചുള്ള സംശയങ്ങളും, ദേശീയ മാധ്യമശ്രദ്ധ നേടിയ ഒരു സംഭവത്തെക്കുറിച്ചുള്ള സംഭാഷണങ്ങളും കഥയുടെ നിഗൂഢത വർധിപ്പിക്കുന്നു.
മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. മഞ്ഞുമൂടിയ പശ്ചാത്തലവും ബംഗ്ലാവിനെ കേന്ദ്രീകരിച്ചുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ അന്തരീക്ഷം നിർണയിക്കുന്നു. ഇമ്പമാർന്ന ഗാനങ്ങളും ദൃശ്യഭംഗിയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിക്കുന്നത്. നവംബർ 12ന് ചിത്രം തിയേറ്ററുകളിലെത്തും.
സാഗർ സൂര്യ, ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്ലിൻ ജമീല, നൗഷാദ്, എൻ.പി.നിസ്സ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഡോണി കടമ്മനിട്ടയാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. ആണ് എഡിറ്റർ. അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിക്കുന്നു.
റോണി വെള്ളത്തൂവൽ മേക്കപ്പും ഗോപിക ഉണ്ണികൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അംബ്രു സൈമൺ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ജിതിൻ എസ്.ബാബു സ്റ്റിൽസും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രാജാകൃഷ്ണൻ എം.ആർ. ഫൈനൽ മിക്സും ലിജു പ്രഭാകർ കളറിങ്ങും നിർവഹിക്കുന്നു.
മാമിജോ പബ്ലിസിറ്റി ഡിസൈനും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിങ്ങും നിർവഹിക്കുന്നു. കലൈ കിംഗ്സ്റ്റണാണ് ആക്ഷൻ ഡയറക്ടർ. ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജരുമാണ്. ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.


























