ശരത്തിന്റെ ശബ്ദത്തിൽ ‘രാവുറങ്ങാതെ’; ഗാനം കണ്ടവർ ഒരുലക്ഷം പിന്നിട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ ‘രാവുറങ്ങാതെ’ എന്ന ഗാനം ശ്രദ്ധ നേടുന്നു. എസ്.എസ്.ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം 72 മണിക്കൂറിനുള്ളിൽ ഒരുലക്ഷത്തിലധികം പേര്‍ കണ്ടതായി അണിയറപ്രവർത്തകർ അറിയിച്ചു.

ദീർഘ ഇടവേളയ്ക്കുശേഷം ശരത് വീണ്ടും പിന്നണി ഗാനരംഗത്ത് എത്തുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ദീപു ആർ.എസ്. ചടയമംഗലത്തിന്റെ വരികൾക്ക് സബീഷ് ബാലയാണ് സംഗീതം നൽകിയിരിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കുന്ന കരുത്തുറ്റ സ്ത്രീയുടെ കഥയാണ് ‘മഴവിൽക്കനവുകൾ’ പറയുന്നത്. പുഷ്കാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാവേരിയാണ് ചിത്രം നിർമിക്കുന്നത്.

ഗാനത്തിന്റെ ഭാവത്തിനും ഈണത്തിനും അനുയോജ്യമായ ദൃശ്യാവിഷ്കാരമാണ് സംവിധായകൻ എസ്.എസ്.ജിഷ്ണു ദേവ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലത ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്.എസ്. എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

പ്രജിൻ ഡിസൈൻസാണ് പബ്ലിസിറ്റി ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. അജയ് തുണ്ടത്തിലാണ് പി.ആർ.ഒ.

COMMENT

Recent Articles

Related Articles

Special