എം.പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ നവംബർ 20ന്

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാളത്തിൽ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എം.പത്മകുമാർ ബോളിവുഡിലേക്ക്. സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’യാണ് പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് സണ്ണി ഡിയോളിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ പുറത്തിറങ്ങി.

ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, രോഹിത് തിവാരി, ഖാലിദ് സിദ്ദിഖി, അനൂപ് ത്രിവേദി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രഗ്യ ജയ്‌സ്വാളും തനുശ്രീ ചക്രവർത്തിയുമാണ് നായികമാർ.

എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ബോളിവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലാണ് നിർവഹിക്കുന്നത്. ബല്ലു സലൂജയാണ് ചിത്രസംയോജനം. ഷാഹി കബീറിന്റെ കഥയ്ക്ക് കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഉത്തം സിങ്, രഞ്ജിൻ രാജ് എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. പശ്ചാത്തലസംഗീതം ഉത്തം സിങ്ങിന്റേതാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

നിർമാണാനന്തര പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിത്രം നവംബർ 20ന് സീ സിനിമാസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. സണ്ണി ഡിയോളിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായിരിക്കും ‘സൂര്യ’യിലേതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special