വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ക്ക് തുടക്കം

Follow the FOURTH PILLAR LIVE channel on WhatsApp 

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’ക്ക് തുടക്കമായി. കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും നിർമാതാവുമായ വിജയ് ബാബു സ്വിച്ചോൺ നിർവഹിച്ചു. നിർമാതാക്കളായ എൻ.എം.ബാദ്ഷ, മുസമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പും നൽകി.

എപ്പിക് ഫിലിംസ് ആൻഡ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും എൻ.എ. മോഷൻ പിക്‌ചേഴ്സിന്റെയും ബാനറിൽ നരേഷ്‌കുമാർ ജെ., നസീർ അഹമ്മദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ലിജു നടേരിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

കൊച്ചിയിലെ ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഹ്യൂമറും വയലൻസും ചേർന്ന അവതരണരീതിയിലാണ് കഥ മുന്നോട്ടുപോകുന്നത്. ആംഗ്ലോ-ഇന്ത്യൻ സംസ്കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും ഉൾക്കൊള്ളുന്ന വിനോദചിത്രമായിരിക്കും ‘സ്റ്റീവ് ആൻഡ് പോളി’യെന്ന് അണിയറപ്രവർത്തകർ പറയുന്നു.

സാജിദ് യാഹിയയും പുതുമുഖം സിദ്ധാർഥ് സത്യയുമാണ് കേന്ദ്രകഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്. ഡ്രാക്കുള സുധീർ, ജൂഡ് ആന്റണി ജോസഫ്, മോസപ്പൻ, നിയാ ലൂക്ക്, മുൻസില, ശ്രേയ രാജീവ്, ജേക്കബ് ജോർജ് ജയിംസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മുഹമ്മദ് സത്താർജി സംഗീതവും ജോസഫ് സാനിയേൽ (നവാസ് ലെൻസ്മാൻ) ഛായാഗ്രഹണവും നിർവഹിക്കുന്നു. എ.ആർ.ജിബീഷ് ചിത്രസംയോജനവും കോയാസ് കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. മനോജ് അങ്കമാലി ചമയം, അക്ഷയ അഖിൽ വസ്ത്രാലങ്കാരം എന്നിവ നിർവഹിക്കുന്നു.

ഉണ്ണി സി. ചീഫ് അസോസിയേറ്റ് ഡയറക്ടറും രാജി ആർ.മേനോൻ അസോസിയേറ്റ് ഡയറക്ടറുമാണ്. വിഷ്ണു മൂവി വെഞ്ച്വറാണ് വി.എഫ്.എക്സ്. പി.ആർ.ഒ. വാഴൂർ ജോസ്.

ഒക്ടോബർ ആദ്യവാരത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. കൊച്ചിക്ക് പുറമേ പുതുച്ചേരി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക.

COMMENTCancel reply

Recent Articles

Related Articles

Special